മലയാളത്തില്‍ ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച പത്മപ്രിയ ടിപ്പിക്കല്‍ നായിക കഥാപാത്രങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. പുലിമുരുകനിലെ മോഹന്‍ലാലിന്‍റെ നായിക കഥാപാത്രത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പത്മപ്രിയയുടെ വിമര്‍ശനം. വിയോജിപ്പുള്ള റോളുകളോട് പ്രതികരിക്കാറുണ്ടോ? എന്ന ചോദ്യത്തിനാണ് താരം മറുപടി നല്‍കിയത്.
“പുലിമുരുകന്‍ എന്ന ചിത്രം എനിക്ക് ഇഷ്ടമാണ്. ആദ്യത്തെ ദിവസം ആദ്യ ഷോ ഞാനും ഭര്‍ത്താവും കൂടെ പോയി കണ്ടു. കൈയടിച്ചു ആര്‍ത്തുവിളിച്ചു. അങ്ങനെ ഗ്രാഫിക്സില്‍ പുലിയെ കൊല്ലാന്‍ എനിക്കും ഇഷ്ടമാണ്. പക്ഷെ അതിലെ ലാലേട്ടന്റെ ഭാര്യയുടെ റോള്‍, എന്തൊരു ടിപ്പിക്കല്‍ ഭാര്യ. എല്ലാ ഭാര്യമാരും ഇങ്ങനെയാണോ? ഡയറക്ടര്‍ വൈശാഖിനോട് എനിക്കത് ചോദിച്ചാല്‍ കൊള്ളാമെന്നുണ്ട്.”
ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്മപ്രിയയുടെ പ്രതികരണം.
Post Your Comments