നടി ആക്രമിക്കപ്പെട്ട കേസില്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ വിമര്‍ശിച്ച് ഗായിക സയനോര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി ജോര്‍ജ്ജിന്റെ നിലപാടിനെതിരെ സയനോര പ്രതികരിച്ചത്.
“ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളര്‍ന്ന് വീട്ടില്‍ ഇരിക്കുകയോ അല്ലെങ്കില്‍ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കില്‍ പിസി ജോര്‍ജ്ജ് അവള്‍ക്ക് സ്തുതി പാടിയേനെ” എന്നു സയനോര ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നു.
സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട പി സി ജോർജ്ജ് എം എൽ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകൾ ഇറക്കും മുൻപ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെൻസ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല.
Post Your Comments