
‘കുഞ്ഞിരാമയണം’, ‘ഗോദ’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബേസിലിന്റെ സഹപാഠിയും സുഹൃത്തുമായ എലിസബത്ത് സാമുവലാണ് വധു. കോട്ടയം തൊട്ടക്കാട് മാർ അപ്രേം പള്ളിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം. സിനിമ മേഖലയിലുള്ള അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments