
നടി ഹണി റോസ് വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഹണിറോസ് പറയുന്നു. വിവാഹം ഇപ്പോള്‍ ഇല്ലെന്നും താനല്ല അത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.
സിനിമാ മേഖല സുരക്ഷിതമായ മേഖലയാണെന്ന് വിചാരിച്ചിരുന്നതെന്ന് ഹണി റോസ് പറയുന്നു. എന്നാല്‍ നടിമാരെ ശാരീരികമായി ആക്രമിക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ഹണി റോസ് പറഞ്ഞു.
ചങ്ക്സ് എന്ന സിനിമയാണ് ഹണി റോസിന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്.
Post Your Comments