തെന്നിന്ത്യന്‍ താരം ഇനിയയ്ക്കെതിരെ വിമര്‍ശനവുമായി ഭാഗ്യരാജ്. ‘സത്തുര അടി 3500’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കാത്ത സാഹചര്യത്തിലായിരുന്നു വിമര്‍ശനം.
സിനിമയുടെ പ്രചരണപരിപാടികള്‍ക്ക് എത്തേണ്ടത് ഓരോ ആര്‍ട്ടിസ്റ്റിന്റെയും ഉത്തരവാദിത്തമാണെന്നും, ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാതിരുന്നത് കൊണ്ട് നഷ്ടം ക്രൂവിനല്ല, ഇനിയക്ക് മാത്രമാണെന്നും ഭാഗ്യരാജ് പ്രതികരിച്ചു.
സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്കുന്ന സിനിമയായിരുന്നിട്ടു പോലും ഇനിയ ഇത് പരിഗണിച്ചില്ലെന്നായിരുന്നു സംവിധായകന് രാഹുലിന്റെ പ്രതികരണം. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും രാഹുല്‍ പറയുന്നു.
Post Your Comments