
റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടു വീണ്ടും വിവാദം. നടന് കമല്‍ഹാസനോട് 100കോടി ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചതാണ് ഒടുവിലത്തെ സംഭവം. ചേരിയില്‍ കഷ്ടപ്പെട്ടു ജീവിക്കുന്ന മനുഷ്യരെ അപമാനിക്കുന്ന തരത്തില്‍ പരിപാടിയില്‍ പരാമര്‍ശം ഉണ്ടായെന്നു കാട്ടിയാണ് 100 കോടി ആവശ്യപ്പെട്ട് കമല്ഹാസന് ഇപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒപ്പം, നടന്റെ കൂടെ, പരിപാടിയില്‍ പങ്കെടുക്കുന്ന നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാമിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ജാതിവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടി ചെയ്യുന്നതെന്നും, ഇത് സാധാരണ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് മുന്നോട്ട് പോവുന്നതെന്നുമാണ് വാദിക്കുന്നവര്‍ പറയുന്നത്. കൂടാതെ, പ്രോഗ്രാം ഇന്ത്യന്‍ സംസാകാരത്തിന് ചേരുന്നതല്ലെന്ന ആരോപണവുമായി നേരത്തെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രംഗത്തെത്തിയിരുന്നു.
Post Your Comments