![](/movie/wp-content/uploads/2017/07/shyaa.jpg)
ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ ശാമിലി വീണ്ടും ടോളിവുഡ് സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. 2009-ല്‍ പുറത്തിറങ്ങിയ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശാമിലി നായികയായി അരങ്ങേറിയത്. നാഗ ശൌര്യ നായകനാകുന്ന പവന്‍ സുന്ദര്‍ ചിത്രത്തിലൂടെയാണ് ടോളിവുഡിലേക്കുള്ള താരത്തിന്‍റെ രണ്ടാം വരവ്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തില്‍ ശാമിലി നായികയായി അഭിനയിച്ചിരുന്നു.
Post Your Comments