
അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പൃഥ്വിരാജിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ കുട്ടിയെ തേടുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. “എന്നെപ്പോലിരിക്കുന്ന ഒരു കുട്ടിയെ അറിയുമോ”? എന്ന ചോദ്യവുമായി പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. 12നും 15നും ഇടയിലുള്ള കുട്ടി പൃഥ്വിയെപ്പോലെ ഇരിക്കണമെന്നത് അഞ്ജലി മേനോന് നിര്‍ബന്ധമാണ്. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എം രഞ്ജിത്തും, അഞ്ജലി മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments