സെന്‍സര്‍ ബോര്‍ഡ് ‘തരമണി’ എന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചതോടെ ബോര്‍ഡിനെ പരിഹസിക്കുന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ടീസറും സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ പരിഹസിക്കുകയാണ്.
സിനിമയില്‍ പുരുഷന് മദ്യപിച്ചാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്നും, സ്ത്രീ മദ്യപിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്നുമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍.സെന്‍സര്‍ ബോര്‍ഡ് മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ച ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാതെയും, അനുവദിച്ച സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമാണ് ചിത്രത്തിന്റെ മൂന്നാം ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.
റാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന തരമണിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാം ആന്‍ഡ്രിയ ജെര്‍മിയാണ്.
Post Your Comments