തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹസ്സന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ പ്രചരിക്കുന്നുണ്ട്. കമലിന്റെ ട്വീറ്റുകളായിരുന്നു അഭ്യൂഹത്തിന് കാരണമായത്. എന്നാല്‍ അതിനു കൂടുതല്‍ സാധ്യതയുണ്ടെന്നു സൂചന. കമല്‍ ഹസ്സന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് തലൈവന് ഇരുക്കിറാന്‍. വിശ്വരൂപം രണ്ടാം ഭാഗത്തിനും ‘സബാഷ് നായിഡു’വിനും ശേഷം തലൈവന് ഇരുക്കിറാന്‍ എത്തുമെന്ന് കമല്‍ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കമലിന്റെ വാക്കുകള്‍ ഇങ്ങനെ … ”ആദ്യം ‘വിശ്വരൂപം രണ്ടാം ഭാഗം’ റിലീസ് ചെയ്യാനാണ് ഞങ്ങളുടെ പദ്ധതി. അതിന് ശേഷം ‘സബാഷ് നായിഡു’. അടുത്ത ചിത്രത്തിന്റെ പേര് ഞാന്‍ വെളിപ്പെടുത്തിയാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തകയാണെന്ന് ആളുകള്‍ കരുതും. അതെ എന്റെ അടുത്ത ചിത്രത്തിന്റെ പേര് ‘തലൈവന് ഇരുക്കിറാന്‍’ എന്നാണ്”
നാല് വര്‍ഷം മുമ്പ് താന്‍ രജിസ്റ്റര്‍ ചെയ്ത പേരാണിതെന്നും കമല്‍ വെളിപ്പെടുത്തി. സിനിമയുടെ പേര് ‘അമര്‍ ഹേ’ എന്നാണെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. തമിഴ്-ഹിന്ദി ഭാഷകളിലായിരിക്കും ചിത്രമെന്നും അറിയിച്ചിരുന്നു. കമല്‍ ഹാസന് തന്നെയാണ് തലൈവന് ഇരുക്കിറേന്റെ രചന നിര്‍വഹിക്കുന്നത്.
Post Your Comments