സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് പല വെളിപ്പെടുത്തലുകള്‍ വരുന്നുണ്ട്. എന്നാല്‍ നടിമാര്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ മോശം നടിമാര്‍ കിടക്ക പങ്കിട്ടിട്ടുണ്ടാവാം എന്നു ഇന്നസെന്റ് നല്കിയ മറുപടി വന്‍ വിവാദമായിരുന്നു. ആ വാക്കുകളുടെ ചുവടുപിടിച്ചു അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണമെന്നു നടി പത്മപ്രിയ ചോദിക്കുന്നു.
പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ എന്നാല്‍ , അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്നും പത്മപ്രിയ ചോദിക്കുന്നു. സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്മാര് കരുതരുതെന്നും പുതിയ ജനറേഷന് അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ലെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പത്മപ്രിയ പറയുന്നു. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പത്മപ്രിയ പറയുന്നു. പക്ഷേ ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ട്.
Post Your Comments