കോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ച കമല്‍ഹാസന്റെ മകള്‍ അക്ഷരാഹസ്സന് ആണ്. അക്ഷരയുടെ മതം മാറ്റമാണ് സംഭവം. അജിത്ത് നായകനാകുന്ന വിവേകത്തിലൂടെ അഭിനയ മേഖലയില്‍ ചുവടുവയ്ക്കുന്ന അക്ഷര ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടയില്‍ ആത്മീയതയുമായി ബന്ധപ്പെട്ട് പറഞ്ഞ ചില കാര്യങ്ങളാണ് ചര്‍ച്ചയ്ക്ക് കാരണം.
താന്‍ ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങളിലേക്ക് തന്റെ മനസ്സ് ഒരുപാട് ആകര്‍ഷിക്കപ്പെട്ടുവെന്നും അക്ഷര പറഞ്ഞിരുന്നു. ‘അക്ഷര മതം മാറി, പക്ഷെ കമല്‍ പോലും അറിഞ്ഞില്ല. നിരീശ്വരവാദിയായ കമലിന് എന്താണ് പറയാനുള്ളത്’എന്ന തരത്തില്‍ ട്വിറ്ററില്‍ പ്രചരണങ്ങള്‍ നടക്കുകയാണ്.
എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും ബുദ്ധമതം തന്നെ ആകര്‍ഷിക്കുന്നതായും അക്ഷര പറയുന്നു
Post Your Comments