റോഷന് ആണ്ട്രൂസും, നിവിന്‍ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ഭാഗമാകാന്‍ ബാഹുബലിയിലെ ടെക്നീഷ്യന് ടീമും. ബാഹുബലിയുടെ സൗണ്ട് ഡിസൈനര്‍ പി.എം സതീഷ് അടക്കം ഒട്ടേറെപ്പേര്‍ ചിത്രത്തോടൊപ്പം കൈകോര്‍ക്കും. വിനോദ് പ്രദാനാണ് ചിത്രത്തിന്റെ ക്യാമറ വിഭാഗം കൈകാര്യം ചെയ്യുന്നത്.ലോകോത്തര നിലവാരമുള്ള ഒരുകൂട്ടം മികച്ച ടെക്നീഷ്യന്മാര് അണിനിരക്കുന്ന ചിത്രത്തില്‍ പുത്തന്‍ സാങ്കേതികതകള്‍ ഏറെ പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ ടീം. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി വേഷമിടുന്നത് നിവിന്‍ പോളിയാണ്. ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി- സഞ്ജയ്മാരാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
Post Your Comments