നായികമാരുടെ ശരീരത്തില്‍ പൂവും കമ്പും തേങ്ങയുമെല്ലാം കൊണ്ടെറിഞ്ഞു പ്രണയഭാവങ്ങള്‍ വരുത്തുന്നതിനെതിരെ നടി തപ്സി പന്നു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരം രംഗങ്ങളില്‍ താനായിരുന്നുവെങ്കില്‍ ആ നായകന്‍റെ തലയില്‍ തേങ്ങ കൊണ്ടേറിഞ്ഞേനെയെന്നു ആമി ജാക്സന്‍ പറയുന്നു.
തപ്സിയുടെ വാക്കുകള്‍ വിവാദമാകുകയും സോഷ്യല്‍ മീഡിയ അടക്കം വലിയ ചര്‍ച്ച തുടങ്ങുകയും ചെയ്ത സമയത്താണ് ആമിയുടെ അഭിപ്രായം എത്തിയത്. തനിക്ക് ഇത്തരം രംഗങ്ങളില്‍ ഇതുവരെ അഭിനയിക്കേണ്ടി വന്നിട്ടില്ല. എന്നോട് ആരും ഇങ്ങനെ അഭിനയിക്കാന്‍ പറയില്ല. എങ്കില്‍ താന്‍ തിരിച്ചു പ്രതികരിക്കുമെന്ന് അവര്‍ക്കറിയാമെന്നും ആമി ജാക്സന്‍ പറയുന്നു
Leave a Comment