
‘വിക്രം വേദ’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അതിന്റെ വലിയ ആവേശം കേരളത്തിലെ സിനിമാ പ്രേമികള്‍ക്ക് ഇടയിലും കാണാം. വിജയ് സേതുപതിക്ക് ഒട്ടേറെ ആരാധകരുള്ള കേരളത്തിലെ ഒരു ടിവി മാധ്യമങ്ങളിലും താരം മുഖം കാണിക്കാത്തതെന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ വിജയ് സേതുപതിക്ക് വ്യക്തമായ ഉത്തരവുമുണ്ട്. തന്നെ ആരും കേരളത്തിലേക്ക് ക്ഷണിക്കാത്തതിനാലാണ് വരാത്തതെന്നായിരുന്നു തമിഴ് സൂപ്പര്‍താരത്തിന്റെ മറുപടി. ഷൂട്ടിംഗിനിടെ സമയമില്ലാത്തതിനാലും ചില പ്രമോഷന് പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും വിജയ് സേതുപതി പറയുന്നു.
“സ്നേഹം എന്നതിന് ഒരുപാട് വില നല്കുന്ന ആളാണ് ഞാന്‍. എന്നെ നേരിട്ട് അറിയാത്തവരാണ് ആരാധകര്‍ അവരില്‍ നിന്നു ലഭിക്കുന്ന ഒരുപാടു മധുരമുള്ളതാണ്”. വിജയ് സേതുപതി പറയുന്നു.
മലയാളത്തില്‍ നിന്നു തനിക്കു അവസരം വന്നിരുന്നുവെന്നും പക്ഷെ മറ്റുസിനിമകളുടെ ചിത്രീകരണ തിരക്കായതിനാല്‍ തനിക്ക് അതില്‍ സഹകരിക്കാന്‍ കഴിയാതെ പോയെന്നും വിജയ് സേതുപതി വ്യക്തമാക്കുന്നു.
“വിക്രം വേദയക്ക് ഇത്രയും മികച്ചൊരു റിസള്‍ട്ട് പ്രതീക്ഷിച്ചില്ല. ശരാശരിക്ക് മുകളില്‍ നില്ക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് ഉറപ്പുണ്ടായിരുന്നു”. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.
Post Your Comments