ഇന്ന് സമൂഹത്തില്‍ പെണ്‍കുട്ടികള്‍ പലതരത്തിലുള്ള പ്രശനങ്ങള്‍ നേരിടുന്നുണ്ട്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള അപകടങ്ങളെ കുറിച്ച് എന്നും വാര്‍ത്തകള്‍ വരാറുള്ളതാണ്. എന്നാല്‍ നടി നിത്യാദാസ് ഷൂട്ടിംഗിനൊക്കെ പോകുമ്പോള്‍ വീട്ടുകാരില്‍ ആരെങ്കിലും കൂടെ പോകാറുണ്ട്. എന്നാല്‍ ഇനി ഇതിനെല്ലാം ഒറ്റയ്ക്ക് പൊയ്ക്കൂടേ എന്ന് ഭര്‍ത്താവ് അരവിന്ദ് ചോദിക്കുകയും പ്രചോദനം നല്‍കുകയും ചെയ്തതോടെ കശ്മീരിൽ നിന്ന് ചെന്നൈക്ക് ഒറ്റക്ക് പോവാൻ തീരുമാനിച്ചു.
തമിഴ് സീരിയലിന്റെ ഷൂട്ടിംഗാണ്. എന്നാല്‍ തന്റെ കഷ്ടകാലത്തിന് ഒരു ഫ്ളൈറ്റ് മിസ്സായി. ഡൽഹിയിലെത്തിയപ്പോ വൈകി. അവിടുന്ന് കുറച്ച് ദൂരം ചെന്ന് അടുത്ത എയർപോർട്ടീന്ന് വേണം ചെന്നൈക്ക് ഫ്ളൈറ്റ് കിട്ടാൻ. ആയ സമയം തനിക്കെന്തു ചെയ്യണമെന്നറിയില്ല. ഫോണിൽ വിളിച്ച് ഭര്‍ത്താവിനോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അദ്ദേഹം ആശ്വസിപ്പിച്ചെങ്കിലും തനിക്ക് കരച്ചിൽ അടക്കാന്‍ കഴിഞ്ഞില്ലഎന്ന് താരം പറയുന്നു. ”ഒരു തരത്തിൽ ടാക്സി പിടിച്ച് അങ്ങോട്ടേക്ക് പോവാൻ തീരുമാനിച്ചു. ആ ഡ്രൈവർ ചോദിച്ചു എന്തിനാ കരയുന്നതെന്ന്. കാര്യം പറഞ്ഞപ്പോ പുള്ളി വല്ലാത സപ്പോർട്ട് ചെയ്തു,ധൈര്യമായിട്ടിരിക്ക്,ടെൻഷനൊന്നും വേണ്ടാന്ന് പറഞ്ഞു. അന്നേരം എനിക്ക് മനസ്സിലായി നമ്മള് ജീവിതത്തിൽ നല്ലതെന്തേലും ചെയ്തിട്ടുണ്ടെങ്കിൽ ഈശ്വരൻ ഏതേലും രൂപത്തിൽ സഹായിക്കാനുണ്ടാവുമെന്ന്. പിന്നെ എല്ലായിടത്തും തനിച്ചു പോവാനൊക്കെ തുടങ്ങി”. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നിത്യ വെളിപ്പെടുത്തുന്നു
Post Your Comments