CinemaGeneralIndian CinemaKollywoodNEWSWOODs

സംവിധായിക അറസ്റ്റില്‍

 

പ്രമുഖ ഡോക്യുമ​െൻററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍ . 2009 ൽ മധുരയിൽ രജിസ്​റ്റർ ചെയ്​ത കേസിലാണ് തമിഴ്​നാട്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്. അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നതാണ്​ കേസ്​.

അണ്ണാ സർവകലാശാലയിൽ നിയബിരുദ വിദ്യാർഥിയായിരുന്ന ദിവ്യ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ​ആൾ ഇന്ത്യ സ്​റ്റുഡൻസ്​ അസോസിയേഷനിൽ (​െഎസ) പ്രവർത്തിച്ചിരുന്നു. മധുരയിൽ ​െഎസയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ദിവ്യ മടകുളത്തെ ദലിത്​ ഹോസ്​റ്റലുകളുടെ ശോചനീയാവസ്ഥക്കെതിരെ വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഹോസ്​റ്റലിൽ ഒരു വിദ്യാർഥി പാമ്പു കടിയേറ്റ്​ മരിച്ചതിനെ തുടർന്നാണ്​ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം സംഘടിപ്പിച്ചത്​.

മരിച്ച വിദ്യാർഥി യുടെ കുടുംബത്തിന്​ ധനസഹായം നൽകുക, ദലിത്​ വിദ്യാർഥികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി ദിവ്യയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന്​ വിദ്യാർഥികൾ ജനറൽ ആശുപത്രിക്ക്​ മുന്നിൽ മൃതദേഹവുമായി ധർണ നടത്തുകയും ചെയ്​തു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button