സ്വാതന്ത്ര്യ സമര കാലത്തെ റെഡ്ഫോര്‍ട്ട് വിചാരണയെക്കുറിച്ച് ഒരു ചിത്രം ഒരുങ്ങുന്നു. തിഗ്മാംശു ധുലിയ ഒരുക്കുന്ന ചിത്രത്തിന് രാഗ് ദേശ് എന്നാണ് പേരിട്ടിരിക്കുന്നത്. ദീപിക പദുകോണ്‍ സൈനിക വേഷത്തിലാണ് ചിത്രത്തില്‍ എത്തുക സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന ചിത്രത്തില്‍ കുനാലും അമിത് സാഥും മോഹിത് മര്‍വയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ദീപികയുടെ വേഷം ഏറെ കൗതുകവും പ്രതീക്ഷയും പകരുന്നതാണെന്ന് കുനാലും സാക്ഷ്യപ്പെടുത്തുന്നു. ദീപികയുടെ ശരീരവും സൗന്ദര്യവുമെല്ലാം പുതിയ കഥാപാത്രത്തിന് വളരെ അനുയോജ്യമെന്നാണ് കുനാല്‍ പറയുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്തെ ഐ.എന്‍.എ. ഉദ്യോഗസ്ഥരുടെ കുപ്രസിദ്ധമായ റെഡ് ഫോര്‍ട്ട് വിചാരണയുടെ കഥയാണ് ചിത്രം പറയുന്നത്. കേണല്‍ ഗുര്‍ബക് സിംഗ് ധില്ലന്, മേജര്‍ ജനറല്‍ ഷാനവാസ് ഖാന്, കേണല്‍ പ്രേം സെഗാള്‍ എന്നിവരാണ് കഥാപാത്രങ്ങള്‍.
യു.എഫ്.ഒ മൂവിസ് പങ്കാളികളായി നിര്‍മിക്കുന്ന ചിത്രം അടുത്ത ജൂലായില്‍ തീയറ്ററിലെത്തും.
Post Your Comments