
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമാ മേഖലയില്‍ താരമായി മാറിയ ധനുഷ് തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന കഥാപാത്രത്തെക്കുറിച്ച് പറയുന്നു. വേലൈ ഇല്ലാ പട്ടാതാരിയിലെ(വിഐപി) രഘുവരന് എന്ന കഥാപാത്രമാണ് തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നതെന്നു ധനുഷ്. എനിക്ക് ആ കഥാപാത്രത്തെ വിട്ടുപോകാനായില്ല. അതുകൊണ്ടാണ് അതിനൊരു രണ്ടാം ഭാഗം എടുക്കാന്‍ തീരുമാനിച്ചതെന്നും താരം വ്യക്തമാക്കി. മികച്ച ഒരു തിരക്കഥയുള്ള ഈ ചിത്രം പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നുതന്നെയാണ് പ്രതീക്ഷയെന്നും ധനുഷ് പറഞ്ഞു.
അമലാ പോള്‍ നായികയായി എത്തുന്ന വേലൈ ഇല്ലാ പട്ടാതാരിയുടെ രണ്ടാം ഭാഗത്തില്‍ കാജോളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവേക്, സമുദ്രക്കനി, സരണ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments