
ഇന്നും ഏറ്റവും കൂടുതല്‍ പുറത്തു വരുന്ന വാര്‍ത്ത ലൈംഗിക ചൂഷണങ്ങളെക്കുറിച്ചാണ്. അത്തരം ഒരു അനുഭവം ബാല്യ കാലത്ത് നേരിട്ടതിനെക്കുറിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വെളിപ്പെടുത്തുന്നു. കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ ഒരു ലിഫ്റ്റ് ഓപ്പറേറ്റര്‍ തന്നെ ‘അനുചിതമായി’ സ്പര്‍ശിച്ചുവെന്നും എന്നാല്‍ മാതാപിതാക്കളുമായി നല്ല അടുപ്പമുണ്ടായിരുന്നതിനാല്‍ അവരോട് ഇക്കാര്യം തുറന്നുപറഞ്ഞുവെന്നും അക്ഷയ് പറയുന്നു. മുംബൈയില്‍ നടന്ന ഒരു അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.
ലൈംഗികചൂഷണത്തിന് വിധേയരാകുന്നവര്‍ അത് അടുപ്പമുള്ളവരോട് തുറന്നുപറയാന്‍ തയ്യാറാകണമെന്നും എങ്കില്‍ മാത്രമേ കുറ്റക്കാരെ കണ്ടെത്താനാവൂ എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
Post Your Comments