CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഇന്ദ്രൻസിന് അനുമോദനം

 

ഭരത് മുരളി പുരസ്കാര ജേതാവായ  നടൻ ഇന്ദ്രൻസിന് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആളൊരുക്കത്തിന്റെ ലൊക്കേഷനിൽ വച്ച് സഹപ്രവർത്തകരുടെ അനുമോദനം. ആളൊരുക്കത്തിന്റെ എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസർ വർഗീസ് ഫെർണാണ്ടസ്, സംവിധായകൻ വി.സി.അഭിലാഷ് എന്നിവർ ഇന്ദ്രൻസിനെ പൊന്നാടയണിയിച്ചു. മലയാള സിനിമ ഇനിയും തിരിച്ചറിയാത്ത അതുല്യ പ്രതിഭയാണ് ഇന്ദ്രൻസെന്ന് സംവിധായകൻ വി.സി. അഭിലാഷ് അഭിപ്രായപ്പെട്ടു. ഇത്തരം അനുമോദന ചടങ്ങുകൾ തന്റെ ജീവിതത്തിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണെന്നും ഇനിയും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇന്ദ്രൻസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. മാധ്യമ പ്രവർത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ആളൊരുക്കത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എഴുപത്തിയഞ്ച് വയസ്സ് പ്രായമുള്ള പപ്പുപിഷാരടി എന്ന ഓട്ടൻതുള്ളൽ കലാകാരനായാണ് ഇന്ദ്രൻസ് ആളൊരുക്കത്തിൽ അഭിനയിക്കുന്നത്. കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗദരായ കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഇന്ദ്രൻസിന് വേണ്ടി ഈ ചിത്രത്തിൽ ഗാനമാലപിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ :എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ : വര്‍ഗീസ് ഫെര്‍ണാണ്ടസ്, ക്യാമറ: സാംലാല്‍.പി.തോമസ്, എഡിറ്റർ : വിഷ്ണു കല്യാണി, സ്പോട്ട് എഡിറ്റർ : വിഷ്ണു വേണുഗോപാൽ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : എസ്.എല്‍ പ്രദീപ്, ഗാനങ്ങള്‍: ഡി.യേശുദാസ് & അജേഷ് ചന്ദ്രന്‍, സംഗീതം & പശ്ചാത്തല സംഗീതം :റോണി റാഫേൽ, ചീഫ് അസോസോയേറ്റ് ഡയറക്ടര്‍: പ്രവീൺ ഉണ്ണി, അസോസോയേറ്റ് ഡയറക്ടര്‍: അജേഷ് ശശിധരന്‍, പി. ആര്‍.ഓ: അജയ് തുണ്ടത്തില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോസ് ആന്റണി, മേക്ക് അപ്പ് : സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യൂംസ്: തമ്പി ആര്യനാട്, സ്റ്റില്‍സ്: കാഞ്ചൻ മൂളൂർക്കര , ഡിസൈന്‍: ഷിജില്‍ ജിംബോള്‍ജി. അസിസ്റ്റന്റ് ഡയറക്ടേഴ്സ് : മഞ്ജു വേലായുധൻ, അഖിൽനാഥ്‌ , ടൈറ്റില്‍ ഡിസൈന്‍: ഷിന്റോ.

shortlink

Related Articles

Post Your Comments


Back to top button