CinemaGeneralInternationalLatest NewsMollywoodNEWSWOODs

സംഗീത ലോകത്തിനു ആദരവുമായി ഇൻഡിവുഡ്

10 ബില്യൺ യുഎസ് ഡോളർ പ്രോജെക്റ്റായ ഇൻഡിവുഡാണ് സംഗീത ലോകത്തെ പ്രമുഖരെ കൊച്ചിയിലെ ഐഎംസി ഹാളിൽ ചൊവ്വാഴ്‌ച നടന്ന ഇൻഡിവുഡ് മ്യൂസിക് ഏക്സെലെൻസ് അവാർഡ് നൽകി ആദരിച്ചത്.  സംഗീത മേഖലയ്‌ക്ക്‌ വിലയേറിയ സംഭാവനകൾ നൽകിയ പ്രശസ്‌ത സംഗീത സംവിധായകന്‍ മോഹൻ സിത്താരയ്ക്കും, ശബ്‌ദ സംയോജകനുമായ എൻ ഹരികുമാറിനും ആജീവനാന്ത പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 

ഹോളിവുഡ് സിനിമകളുമായി മത്സരിക്കാൻ ഇന്ത്യൻ സംഗീത വ്യവസായം സാങ്കേതിക നിലവാരം ഉയർത്താൻ കൂടുതൽ ശ്രമിക്കണമെന്ന്  മാതൃഭൂമി ഗ്രൂപ്പ് ഡയറക്ടറും സിനിമ നിർമ്മാതാവും ആയ പി വി ഗംഗാധരൻ അഭിപ്രായപ്പെട്ടു. കൂടാതെ സിനിമയുടെ വളർച്ചയ്ക്ക് ഊഷ്‌മളമായ ആവാസ വ്യവസ്ഥ, നിർമ്മാണ ഘട്ടം മുതൽ തീയേറ്ററുകൾ വരെ, സൃഷ്ടിക്കുകയും വളർത്തിയെടുക്കുകയും വേണം അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിക്കാൻ നൂതനമായ നിർമ്മാണ രീതിയും വിതരണ സമ്പ്രദായവും അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉദാഹരണത്തിന്, അത്യന്താധുനികമായ ക്യാമറകൾ, സ്റ്റുഡിയോകൾ, പ്രോജെക്ടറുകൾ, ശബ്‌ദ ഉപകരണങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള തീയേറ്ററുകൾ, അന്താരാഷ്ട്ര വിഷയങ്ങൾ, വിപുലമായ വിതരണ ശൃംഖല എന്നിവ ഉപയോഗിക്കണം. കാലത്തിനു അനുസരിച്ച് സാങ്കേതിക നിലവാരം ഉയർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്, മാത്രമല്ല ഒരുപാട് സമയവും പണവും ഇത് വഴി ലഭിക്കാനും സാധിക്കും കെടിസി ഗ്രൂപ്പ് ഡയറക്ടർ കൂടിയായ  ഗംഗാധരൻ പറഞ്ഞു 

സംഗീത മേഖലയ്‌ക്ക്‌ വിലയേറിയ സംഭാവനകൾ നൽകിയ പ്രശസ്‌ത സംഗീത സംവിധായകന്‍ മോഹൻ സിത്താരയ്ക്കും, ശബ്‌ദ സംയോജകനുമായ എൻ ഹരികുമാറിനും ആജീവനാന്ത പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 
 
രമേശ് നാരായൺ, മധു ബാലകൃഷ്ണൻ, പ്രദീപ് സോമസുന്ദരനും പ്രത്യേക പരാമർശത്തിന് അർഹരായി. ജനപ്രിയ സംഗീത സംവിധായകനുള്ള അവാർഡ്  ഗോപി സുന്ദറിനും, മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം  
രാഹുൽ രാജിനും സമ്മാനിച്ചു. സിനിമ സംവിധായകരായ ജിസ് ജോയിയും അനീഷ് അൻവറും സന്നിഹിതരായിരുന്നു. 
 
ഇന്ത്യൻ സിനിമയെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇൻഡിവുഡിന്റെ ലക്ഷ്യം. 2000 ശതകോടീശ്വരമാരും ഇന്ത്യൻ കമ്പനികളുമാണ് ഇൻഡിവുഡ് കൺസോർഷ്യത്തിൽ ഉള്ളത്.

10,000 പുതിയ 4 കെ പ്രോജെക്ഷൻ മൾട്ടിപ്ലെക്സ് സ്‌ക്രീനുകൾ, 1,00,000 2 കെ ഹോം തീയേറ്റർ പ്രോജെക്ടറുകൾ, സിനിമ സ്റ്റുഡിയോകൾ, ആനിമേഷൻ/വിഎഫ്എക്സ് സ്റ്റുഡിയോകൾ, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകൾ എന്നിവയാണ് ഇൻഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വർഷാവസാനത്തോട് കൂടി രാജ്യം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി. 

shortlink

Related Articles

Post Your Comments


Back to top button