എആര്‍ മുരുഗദോസും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം സ്പൈഡറിന്റെ തമിഴ്നാട് വിതരണാവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്ക്കാണെന്ന് റിപ്പോര്‍ട്ട്. തമിഴ് സൂപ്പര്‍ താരങ്ങളെ സംബന്ധിച്ച് വിതരണാവകാശത്തില്‍ മഹേഷ് ബാബു ചിത്രത്തിന് കിട്ടിയ റെക്കോര്‍ഡ് തുക തിരിച്ചടിയാണെന്നാണ് കോളിവുഡ് സിനിമാ ലോകം പറയുന്നത്. തമിഴ് തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന മഹേഷ് ബാബു ചിത്രത്തിന്റെ വിതരണാവകാശം 25 കോടി രൂപയ്ക്ക് വിറ്റ് പോയെന്നാണ് വിവരം. ലൈക്കാ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.
Post Your Comments