CinemaKollywoodNEWS

ഏത് ഹോളിവുഡ് നടനോടും മത്സരിക്കാവുന്ന അഭിനേതാവാണ് ഫഹദ് ഫാസില്‍-ശിവ കാര്‍ത്തികേയന്‍

ഫഹദ് ഫാസിലിന്‍റെ അഭിനയത്തെ പ്രശംസിച്ച് കോളിവുഡ് താരം ശിവ കാര്‍ത്തികേയന്‍. ഫഹദ് ഫാസില്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ തമിഴില്‍ റിലീസ് ചെയ്യാനിരിക്കുന്ന അവസരത്തിലായിരുന്നു ശിവ കാര്‍ത്തികേയന്‍ ഫഹദ് ഫാസിലിന്‍റെ അഭിനയത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

“ഏത് ഹോളിവുഡ് നടനോടും മത്സരിക്കാവുന്ന അഭിനേതാവാണ് ഫഹദ് ഫാസില്‍. ഫഹദിനൊപ്പം സ്ക്രീന്‍ പങ്കിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ട്”- ആരാധകരുമായി നടത്തിയ ട്വിറ്റര്‍ സംവാദത്തിനിടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.

പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്ന മോഹന്‍രാജ ചിത്രം വേലൈക്കാരനിലാണ് ഫഹദും, ശിവകാര്‍ത്തികേയനും ഒരുമിച്ചഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button