കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിലേക്ക് മാധ്യമങ്ങള്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടി നമിത പ്രമോദ് ഈ കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനും കാവ്യാ മാധവനുമൊപ്പം യു.എസിൽ പര്യടനം നടത്തിയ ഒരു യുവ നടിയെയും ഒരു ഗായികയെയും ചോദ്യം ചെയ്യും എന്നരീതിയിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നമിത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ വിശദീകരണം
നമിതയുടെ ഫേസ്ബുക്ക് പോസ്റ്റ്
സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നതുകൊണ്ടാണ് ഈ കുറിപ്പ്.
മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിങ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല; മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.
Post Your Comments