Uncategorized

സംവിധായകന്‍ ജീന്‍ പോളിനെതിരെ പരാതി; സത്യാവസ്ഥ വെളിപ്പെടുത്തി ആര്യ

സംവിധായകന്‍ മോശമായി പെരുമാറിയെന്നും പ്രതിഫലം നല്‍കിയില്ലെന്നും കാണിച്ച് ഒരു യുവനടി പരാതി കൊടുത്തതിന്റെ പേരില്‍ സംവിധായകന്‍ ജീന്‍ പോളിനും സംഘത്തിനുമെതിരെ പോലീസ് കേസ് എടുത്തു. എന്നാല്‍ ഈ വിഷയത്തിലെ പരാതിക്കാരി അവതാരകയും നടിയുമായ ആര്യ ആണോയെന്ന സംശയം ഉയരുകയും സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ ഈ വിഷയത്തിലെ നിജ സ്ഥിതി അറിയുവാന്‍ വേണ്ടി വിളിക്കുകയും ചെയ്തതോടെ സത്യാവസ്ഥ വെളിപ്പെടുത്തി ആര്യ രംഗത്തെത്തി.

ആ നടി ഞാനല്ല.. ഞാനല്ല ഞാനല്ല.. എന്ന്.. വിളിക്കുന്ന ഓരോരുത്തരോടായി മറുപടി പറഞ്ഞ് മടുത്തുവെന്ന് ആര്യ പറയുന്നു. അതുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം കാര്യം വ്യക്തമാക്കുന്നു. ”പരാതിക്കാരിയായ ആ താരം ഞാനല്ല. ഞാനെന്തിന് പരാതി നല്‍കണം. ആ സിനിമയില്‍ അഭിനയിച്ച നിരവധി താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. വളരെ സൗഹൃദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി രണ്ടിന്റെ സെറ്റില്‍. ലൊക്കേഷനിലുള്ള മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു”വെന്നും ആര്യ കുറിക്കുന്നു

ഹണീബി ആദ്യ ഭാഗത്ത് ആര്യ ഉണ്ടായിരുന്നില്ല. വിവാഹത്തോടെ സിനിമാ ലോകം വിട്ട അര്‍ച്ചന കവിയ്ക്ക് പകരക്കാരിയായിട്ടാണ് ഹണീബി 2 ദ സെലിബ്രേഷനില്‍ ആര്യ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button