CinemaMollywoodNEWS

ശ്രീശാന്ത് ചിത്രത്തിന്‍റെ ആയിരകണക്കിന് പോസ്റ്ററുകള്‍ പൂഴ്ത്തിവെച്ച നിലയില്‍

ശ്രീശാന്തിന്‍റെ പുതിയ ചിത്രം ടീം ഫൈവിന്റെ പോസ്റ്ററുകള്‍ ഒരിടത്തും ഒട്ടുക്കുന്നില്ലെന്ന ആരോപണവുമായി ചിത്രത്തിന്‍റെ അണിയറക്കാര്‍ രംഗത്തെത്തിയിരുന്നു. വിതരണക്കാരുടെ ഇത്തരം മോശം പരസ്യപ്രചരണം ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരുന്നു. ശ്രീശാന്ത്‌ അഭിനയിച്ച ചിത്രമായതിനാല്‍ മനപൂര്‍വം ഈ സിനിമയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു, ഇതിന്റെ സാഹചര്യത്തില്‍ ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ചിത്രത്തിന്‍റെ ആയിരത്തോളം പോസ്റ്ററുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്നതായി കണ്ടെത്തി. കൊച്ചിയില്‍ ഒരിടത്ത് പോലും ചിത്രത്തിന്‍റെ പോസ്റ്റര്‍ ഒട്ടിച്ചിരുന്നില്ലെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button