
ക്യാപ്റ്റന്‍ ലക്ഷ്മി സെയ്ഗാളിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായികയാകുന്നത് മലയാളി താരം മൃദുല മുരളി. ‘രാഗ് ദേശ്’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ടിമാന്ഷു ധുലിയയാണ്. 1945-ല്‍ നടന്ന ഐഎന്‍എയുടെ ട്രയല്‍സിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ചിത്രം. ക്യാപ്റ്റന്‍ ലക്ഷ്മിയാകാന്‍ ലഭിച്ച അവസരത്തെ ഭാഗ്യമായി കാണുന്നുവെന്നായിരുന്നു മൃദുലയുടെ പ്രതികരണം. ക്യാപ്റ്റന്‍ ലക്ഷ്മിയെക്കുറിച്ച് കൂടുതല്‍ അറിവ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവരെക്കുറിച്ച് ലഭ്യമാകുന്ന പുസ്തകങ്ങള്‍ ശേഖരിച്ചു വായിക്കുകയാണ്. മൃദുല പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കണ്ടിട്ടാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വേഷം ചെയ്യാന്‍ തന്നെ സമീപിച്ചതെന്നും മൃദുല വ്യക്തമാക്കി. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലൂടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് കടന്നു വന്ന മലയാളിയാണ് ക്യാപ്റ്റന്‍ ലക്ഷ്മി.
Post Your Comments