ശ്രീനിയിൽ പ്രകടമായ ഒരു നടൻ ഇല്ലാത്തത് തന്നെയാണ് ശ്രീനിയിലെ അഭിനയ മികവെന്ന് തിരക്കഥാകൃത്ത് രഘുനാഥ് പലേരി ശ്രീനിവാസനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ശ്രീനിവാസനിലെ നടന് അത് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. രസകരമായ ഒരു കഥാപാത്രവുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് താരം.
ജിസ് ജോയ് സംവിധാനം ചെയ്ത ‘സണ്‍ഡേ ഹോളിഡേ’ പ്രദര്‍ശന വിജയം തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ശ്രീനിവാസനാണ്. കാരണം ശ്രീനിയിലെ നടന്റെ ഇത്തരമൊരു സ്വാഭാവികത പ്രേക്ഷകര്‍ കണ്ടിട്ട് നാളുകള്‍ ഏറെയായിരിക്കുന്നു. അദ്ധ്യാപക ജോലി ചെയ്യുന്ന ശ്രീനിവാസന്റെ ‘ഉണ്ണി മുകുന്ദന്’ എന്ന കഥാപാത്രം സിനിമാ സ്വപ്നവുമായി നടക്കുന്ന ഒരു തിരക്കഥാകൃത്താണ്. അങ്ങനെയിരിക്കെ സംവിധായകന് ഡേവിഡ് പോളിനോട് ( ലാല്‍ ജോസ്) കഥ പറയാന്‍ ഉണ്ണിമുകുന്ദന് അവസരം ലഭിക്കുന്നു. ഉണ്ണി മുകുന്ദന് പറയുന്ന ഈ കഥയാണ് സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
കഥയിലേക്ക് പ്രവേശിക്കുമ്പോള്‍ നായകന് ആസിഫ് അലിയാണെങ്കിലും ശ്രീനിവാസന്റെ കഥാപാത്രവും നായകകഥാപാത്രം പോലെ തന്നെ പ്രേക്ഷക മനസ്സില്‍ ശ്രദ്ധ നേടുന്നുണ്ട്.’ആ’ പഴയ ശ്രീനിവാസനെ സ്ക്രീനില്‍ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍ തിയേറ്റര്‍വിട്ടു ഇറങ്ങുന്നത്.
Post Your Comments