ഒരു പരിപാടി നടത്തപ്പെടുമ്പോള്‍ ഇപ്പോഴും കേള്‍ക്കുന്ന പരാതിയാണ് ഉത്ഘാടകന്‍ താമസിച്ചെത്തുന്നതും പരിപാടി വൈകി ആരംഭിക്കുന്നതും. എന്നാല്‍ ഇതൊരു സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞുവെങ്കിലും വൈകിയതില്‍ ക്ഷമ ചോദിക്കുന്നവര്‍ വിരളമാണ്. എന്നാല്‍ ഒരു മടിയും കൂടാതെ ചടങ്ങില്‍ വൈകിയെത്തിയതിന് സദസ്സിലിരുന്നവരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന് പൃഥ്വിരാജ് . തിരുവനന്തപുരത്ത് നടന്ന അസറ്റ്സ് ഹോംസിന്റെ പരിപാടിയില്‍ വൈകി എത്തിയതിനാണ് പൃഥ്വിരാജ് ക്ഷമാപണം നടത്തിയത്.
എറണാകുളത്തുനിന്നുമാണ് തിരുവനന്തപുരത്തേക്ക് താരം എത്തിയത്. തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ആറര മണിക്കൂര്‍ യാത്ര ചെയ്താണ് ഇവിടെ എത്തിയതെന്നും ചടങ്ങില്‍ പൃഥ്വിരാജ് പറഞ്ഞു. തന്നെകാത്തിരുന്ന എല്ലാവരും തന്നോട് ക്ഷമിക്കണെന്നും പൃഥ്വി പറഞ്ഞു.
Post Your Comments