CinemaKollywoodNEWS

അറിയണം ഇവരെ, ‘വിക്രം വേദ’യ്ക്ക് പിന്നിലെ സംവിധായക ദമ്പതിമാര്‍

വിജയ്‌ സേതുപതിയും, മാധവനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘വിക്രം വേദ’ തിയേറ്ററില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുമ്പോള്‍ അതിനു പിന്നിലെ സംവിധായക ദമ്പതിമാര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയാണ്. പുഷ്കര്‍-ഗായത്രി എന്ന ദമ്പതിമാര്‍ സംവിധാനം ചെയ്ത ‘വിക്രം വേദ’ എന്ന ക്രൈം ത്രില്ലര്‍ തെന്നിന്ത്യന്‍ സിനിമാലോകം ഏറ്റെടുത്തു കഴിഞ്ഞു . ക്ലാസും, മാസും ചേര്‍ത്ത് പരുവപ്പെടുത്തിയ ഒന്നാംതരം കലാസൃഷ്ടി ആയിട്ടാണ് ചിത്രത്തെ വിലയിരുത്തപ്പെടുന്നത്.

ഒരു സയന്‍സ്ഫിക്ഷന്‍ ചിത്രം ചെയ്യാനിരുന്ന പുഷ്കര്‍ ഗായത്രി ടീമിന്‍റെ മനസ്സിലേക്ക് ഒരു ക്രൈം ത്രില്ലര്‍ ചെയ്യണമെന്ന ആഗ്രഹം വന്നതോടെയാണ് വിക്രം വേദയുടെ കഥ ഇരുവര്‍ക്കുമിടയില്‍ രൂപപ്പെട്ടു തുടങ്ങുന്നത്. സ്ഥിരം വില്ലന്‍ സ്വഭാവത്തെ പൊളിച്ചെഴുതികൊണ്ടായിരുന്നു ഇവര്‍ ചിത്രത്തിന്‍റെ തിരക്കഥ പരുവപ്പെടുത്തിയത്‌. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കണ്ടിരുന്ന ഈ വിജയ്‌ സേതുപതി ചിത്രം ഗംഭീര അഭിപ്രായത്തോടെ ജനമനസ്സ് കീഴടക്കി കഴിഞ്ഞു. വിക്രം, വേദ എന്നീ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മാധവനും, വിജയ്‌ സേതുപതിയും അവതരിപ്പിക്കുന്നത്.

‘ഓരം പോ’, ‘വാ’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് നേരത്തെ ഈ ദമ്പതിമാരുടെ കൂട്ടുകെട്ടില്‍ പുറത്തു വന്നിട്ടുള്ളത്. ഇരുവരുടെയും മൂന്നാം ചിത്രമാണ് ‘വിക്രം വേദ’.

shortlink

Related Articles

Post Your Comments


Back to top button