CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

സണ്‍ഡേ ഹോളിഡേ മറുഭാഷകളിലേക്കും

ആസിഫ് അലി നായകനായി എത്തിയ സണ്‍ഡേ ഹോളിഡേ തിയേറ്ററില്‍ മികച്ച്ചാ പ്രതികരണം നേടുകയാണ്‌. എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത അനുസരിച്ച് സണ്‍ഡേ ഹോളിഡേ മലയാളം മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകള്‍ സംസാരിക്കുമെന്ന് സൂചന. ബൈസൈക്കിള്‍ തീവ്സിന് ശേഷം ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ . ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഭാഷകളിലേക്കുള്ള മൊഴിമാറ്റ അവകാശത്തിന്റെ വില്‍പ്പന നടന്നുവെന്ന് അറിയറക്കാര്‍ അറിയിച്ചു. 13നാണ് ചിത്രം റിലീസ് ആയത്. ഓഗസ്റ്റ് 4ന് ചിത്രം യുകെയിലും യൂറോപ്പിലും റിലീസ് ചെയ്യും.

ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. ശ്രീനിവാസന്‍, സിദ്ദിഖ്, ആശ ശരത്ത്, ധര്‍മ്മജന്‍, ഭഗത് മാനുവല്‍, നിര്‍മല്‍ പാലാഴി, സുധീര്‍ കരമന, കെപിഎസി ലളിത എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മക്യുട്രൊ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷീന്‍ ഹെലനാണ് ചിത്രം നിര്‍മ്മിച്ചത്. അലക്‌സ് ജെ.പള്ളിക്കല്‍ ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിച്ചു.

shortlink

Related Articles

Post Your Comments


Back to top button