തെന്നിന്ത്യയിലെ സൂപ്പര്‍നായിക അമല പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മികച്ച വേഷങ്ങളുടെ തിരാക്കിലാണ് താരം. ഇപ്പോള്‍ തന്റെ വിവാഹകാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അമല.
സന്യസിക്കാൻ ഹിമാലയത്തിലേക്ക് പോകുന്നില്ല. തീർച്ചയായും മറ്റൊരു വിവാഹം കഴിക്കുമെന്ന അമലയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അത് പ്രണയവിവാഹവും ആയിരിക്കുമെന്നും അമല പറയുന്നു. അത് എപ്പോഴാണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ എല്ലാവരെയും അറിയിക്കുമെന്നും ഒരു അഭിമുഖത്തില്‍ അമല വെളിപ്പെടുത്തുന്നു.
Post Your Comments