Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. എന്നാല്‍ ഈ അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല; വെട്ടുകിളി പ്രകാശിന്റെ കത്ത് വൈറലാകുന്നു

മഹേഷിന്റെ പ്രതികാരത്തിനു ശേഷം ദീലീഷ് പോത്തന്‍ എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു മികച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ഹാസ്യ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള വെട്ടുകിളി പ്രകാശ് എന്നാ കലാകാരനിലെ അഭിനേതാവിനെ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ചിത്രം കൂടിയായിരുന്നു തൊണ്ടിമുതല്‍. നായിക ശ്രീജയുടെ അച്ഛനായാണ് വെട്ടുകിളി പ്രകാശ് ചിത്രത്തില്‍ എത്തിയത്. സിനിമയിലെ അച്ഛന്‍ മകള്‍ക്ക് ഒരു കത്തെഴുതുകയാണ് ഫേസ്ബുക്കിലൂടെ.. സ്നേഹവും വാത്സല്യവും കൊച്ചു ഉപദേശങ്ങളുമായി ഒരു കത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശ് ഇത് പ്രേക്ഷകരുമായി പങ്കുവച്ചത്. ഒപ്പം താനെഴുതിയ കവിതയും ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് 

പ്രിയ മകൾ ശ്രീജേ,
മോൾക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛൻ ക്രൂരനോ ദുഷ്ടനോ അല്ല. മോൾടെ, പ്രണയസാഫല്യത്തിൽ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛൻ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.
പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാൽ,- അത് മോൾക്ക് താനെ മനസ്സിലായിക്കൊള്ളും…. എന്റെ മോൾക്ക് കുഞ്ഞുങ്ങളുണ്ടായി വളർന്ന് അവരെ കെട്ടിച്ചയക്കാൻ പ്രായമാകുമ്പോൾ !
ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോൾ ശബ്ദ ശൂന്യമാണ്… സാരമില്ല, പുകയില കൃഷിയിടത്തിൽ വെള്ളം കിട്ടിയല്ലൊ.ഇനി എനിക്കു സമാധാനമായി.
അതിനാൽ മോൾക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ,അച്ഛൻ പ്രണയമൊഴികളുടെ ഒരു “ഹൃദയാഭരണം ” കൊടുത്തയ്ക്കുന്നു – നിന്റെ ചേച്ചി വശം.ഗർഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവൾ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.

വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോൾ നീ അച്ഛന്റെ സ്നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്തേക്കാം.പക്ഷേ ഇഷ്ടമായാൽ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
പിന്നെ കാസർകോഡ് നഗരമേഖലയിൽ ഒരു കള്ളൻ തോൾ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്.
“പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്…” ഇൻലെൻറ് ലെറ്റർ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവൻ മിടുക്കനാണ്. അതിനാൽ അച്ഛൻ മോൾക്ക് തന്നയക്കുന്ന ഈ സമ്മാനം അവൻ മോഷ്ടിച്ചെടുക്കാൻ ഇടവരരുത്….

എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങൾ നൽകിയ “പോത്ത പുഷ്കര സജീവാദി രാജീവ” ഗണങ്ങളുടെ അനുഗ്രഹം,എന്നും മോൾക്കുണ്ടാകുമാറാകട്ടെ..
സ്നേഹത്തോടെ അച്ഛൻ.
-ശ്രീകണ്ഠൻ

shortlink

Related Articles

Post Your Comments


Back to top button