
ബോളിവുഡ് എപ്പോഴും വിവാദങ്ങള്‍ക്ക് പുറകെയാണ്. പുതിയ വിവാദം നടി കങ്കണയും, സെയ്ഫ് അലിഖാനും, കരണ്‍ ജോഹറും തമ്മില്‍ ബന്ധപ്പെട്ടുള്ളതാണ്. ഐഫാ അവാര്‍ഡ് ദാന ചടങ്ങിനിടെ സംവിധായകന് കരണ്‍ജോഹര്‍ ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ സിനിമാ പാരമ്പര്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പങ്കുവച്ചു. കൂട്ടത്തില്‍ കങ്കണയെ പരിഹസിക്കുകയും ചെയ്തു, സംഭവം വിവാദമായതോടെ സെയ്ഫ് കങ്കണയ്ക്ക് തുറന്ന കത്തെഴുതിയിരുന്നു. താനൊരു നേരംപോക്ക് മാത്രമാണ് ഉദ്ദേശിച്ചതെന്നും വേദനിപ്പിച്ചെങ്കില്‍ കങ്കണയോട് മാപ്പ് ചോദിക്കുന്നതായും സെയ്ഫ് വ്യക്തമാക്കി.
താരങ്ങളുടെ മക്കളെ എന്നും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. അവരുടെ ഗുണഗണങ്ങള്‍ കുട്ടികള്‍ക്കും കിട്ടിയേക്കാം. ഉദാഹരണമായി പന്തയ കുതിരയുടെ കാര്യമെടുക്കാം. ഈ കുഞ്ഞാങ്ങളാകാം നാളെയുടെ ചാമ്പ്യന്മാര് . സെയ്ഫിന്റെ ഇത്തരമൊരു പ്രസ്താവനയാണ് കങ്കണയെ വീണ്ടും ചൊടിപ്പിച്ചത്.
കലകാരന്മാരെ പന്തയ കുതിരകളോട് ഉപമിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു കങ്കണയുടെ മറുപടി. ഒരാള്‍ നല്ല അഭിനേതാവാകുന്നത് കഴിവും പരിശ്രമവും കൊണ്ടാണ് അല്ലാതെ കുടുംബ പാരമ്പര്യം കൊണ്ടല്ലെന്നും കങ്കണ പ്രതികരിച്ചു.
Post Your Comments