
സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും അശ്ലീലമായി സംസാരിച്ചെന്നുമുള്ള പരാതിയില്‍ നടന് ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനെതിരെ കേസ്. ഹണിബീ-2 വിന്റെ ഷൂട്ടിങ്ങിനിടയില്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ജീന്‍ പോളിനും നാലു സുഹൃത്തുക്കള്‍ക്കുമെതിരെയാണ് യുവതി കേസ് നല്‍കിയിരിക്കുന്നത്. സിനിമാ അണിയറപ്രവര്‍ത്തകരുമായ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റു പ്രതികള്‍. പനങ്ങാട് പൊലീസ് കേസെടുത്തു.
ഹണിബീ, ഹായ് ഐ ആം ടോണി, ഹണിബീ-2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍.
Post Your Comments