1959-ല്‍ ഉപയോഗിച്ച് തുടങ്ങിയ ദൂരദര്‍ശന്‍ ലോഗോയ്ക്ക് മാറ്റവുമായി പ്രസാര്‍ ഭാരതി. 23 ചാനലുകളാണ് നിലവില്‍ ദൂരദര്‍ശന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ചാനലിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താനും പ്രസാര്‍ ഭാരതി തീരുമാനമെടുത്തു. ഇന്ത്യയിലെ യുവത്വത്തോട് സംസാരിക്കാവുന്ന രീതിയിലേക്ക് ‘ദൂരദര്‍ശന്‍’ മാറണമെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെമ്പട്ടി വ്യക്തമാക്കി. 30 വയസ്സിനു താഴെയുള്ളവരാണ് ഇന്ന് സമൂഹത്തില്‍ ഏറെയുള്ളത്. അവരുടെ ബാല്യത്തില്‍ ദൂരദര്‍ശന്‍ അത്ര പ്രസക്തിയുള്ള ചാനലായിരുന്നില്ല. മുന്‍ തലമുറയ്ക്കുള്ള ഗൃഹാതുരുത്വമൊന്നും ഇപ്പോഴത്തെ തലമുറയ്ക്ക് ഇല്ലെന്നും വെമ്പട്ടി പ്രതികരിച്ചു.
Post Your Comments