ദിലീഷ് പോത്തന് സംവിധാനം ചെയ്ത ക്ലാസ് ചിത്രം ‘മഹേഷിന്റെ പ്രതികാരം’ പ്രിയദര്ശന് തമിഴില്‍ ചെയ്യുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. തമിഴ് ചിത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള പ്രമേയമാണ് മഹേഷിന്റെ പ്രതികാരത്തിലുള്ളത് എന്നതാണ് അണിയറകാര്ക്ക് ആത്മവിശ്വാസം നല്കുന്ന ഒന്നാമത്തെ ഘടകം. ഫഹദ് ഫാസിലിന്റെ റോളില്‍ ഉദയനിധി സ്റ്റാലിനാണ് അഭിനയിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ നിര്‍മ്മതാവില്‍ ഒരാളായ സന്തോഷ് കുരുവിളയാണ് ചിത്രം തമിഴില്‍ നിര്‍മ്മിക്കുന്നത്. അപര്‍ണ്ണ ബാലമുരളി അഭിനയിച്ച ജിംസി എന്ന കഥാപാത്രത്തെ തമിഴില്‍ നമിതാ പ്രമോദ് അവതരിപ്പിക്കും. സുജിത് ശങ്കര്‍ ചെയ്ത വില്ലന്‍ റോളില്‍ സമുദ്രക്കനിയും വേഷമിടും. പോത്തേട്ടന് ബ്രില്ല്യന്‍സ് എന്ന് വാഴ്ത്തിപ്പാടിയ ചിത്രത്തിന്റെ തമിഴ് പതിപ്പ് പ്രിയദര്ശന് ബ്രില്ല്യന്സിനാല് കോളിവുഡ് കീഴടക്കുമോയെന്ന് കാത്തിരുന്നു കാണാം. ചിത്രത്തിന്റെ ചിത്രീകരണം തെങ്കാശിയില്‍ പുരോഗമിക്കുന്നു.
Post Your Comments