
നല്ല അഭിനേതാവ് എന്നതിനപ്പുറം അക്ഷയ് കുമാറിന് ബോളിവുഡില്‍ വിശേഷണങ്ങള്‍ ഏറെയാണ്. പൊതുപരിപാടികളില്‍ കൃത്യനിഷ്ഠ പാലിക്കുന്ന ഒരേയൊരു ബോളിവുഡ് താരം ആരെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും അക്ഷയ് കുമാര്‍ എന്ന ഒറ്റ ഉത്തരമേയുള്ളൂ. സമയ ലാഭത്തിനായി റോഡ് മാര്‍ഗമുള്ള സഞ്ചാരം ഉപേക്ഷിക്കുന്ന താരം പലപ്പോഴും ട്രെയിനിലും വിമാനത്തിലുമാണ് യാത്ര നടത്താറുള്ളത്. എല്ലാ പ്രോഗ്രാമുകളിലും അക്ഷയ് കൃത്യ സമയത്ത് എത്തിച്ചേരാറുണ്ടെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ബോളിവുഡിലെ ഒട്ടുമിക്ക നടന്മാരും കൃത്യനിഷ്ഠ തീരെ പാലിക്കാത്ത അവസരത്തിലാണ് അക്ഷയ് കുമാര്‍ അവര്‍ക്കൊക്കെ മാതൃകയായി മുന്നേറുന്നത്. പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ലണ്ടനില്‍ എത്തിയ താരം സമയം ലാഭിക്കാനായി ട്രെയിന്‍ യാത്ര തെരഞ്ഞെടുക്കുകയായിരുന്നു.
Post Your Comments