ബാഹുബലി വീണ്ടും വരുന്നു. പക്ഷേ ചലച്ചിത്ര രൂപത്തിലല്ല പുതിയ ബാഹുബലി എത്തുന്നത്. റാണ ദഗ്ഗുപതിയും, സുനില്‍ ഷെട്ടിയും ചേര്‍ന്ന് നയിക്കുന്ന ബോക്സര്‍ രൂപത്തിലാണ് പുതിയ ബാഹുബലിയുടെ വരവ്. ‘സൂപ്പര്‍ ബോക്സിംഗ്’ ലീഗിന്റെ വിളിപ്പേരാണ് ബാഹുബലിയെന്നത്.
ബോക്സിംഗിനോട് കുട്ടിക്കാലം മുതലേ താല്പര്യമുണ്ടായിരുന്നെന്ന് പങ്കുവയ്ക്കുകയാണ് റാണ ദഗ്ഗുപതി. സൂപ്പര്‍ ബോക്സിംഗ് ലീഗുമായി ഒന്നിച്ചു പ്രവൃത്തിക്കാനുള്ള തീരുമാനം സന്തോഷത്തോടെയാണ് താന്‍ ഏറ്റെടുത്തതെന്നും റാണ പറയുന്നു. ബാഹുബലി ബോക്സേഴ്സ് എന്നാണ് ലീഗിനെ വിളിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും റാണ പ്രതികരിച്ചു.
Post Your Comments