GeneralNEWS

പോയി വല്ല ജോലിയും ചെയ്തു ജീവിക്കൂ; വ്യാജവാര്‍ത്തയ്ക്കെതിരെ ജ്യോതി കൃഷ്ണ

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്ക്കെതിരെ പ്രതികരിച്ചു നടി ജ്യോതികൃഷ്ണ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപിനെ രൂക്ഷമായി ജ്യോതികൃഷ്ണ വിമര്‍ശിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്നാണ് നടിയുടെ പ്രതികരണം.

സംഭവം നടന്ന ഫെബ്രുവരി മാസത്തില്‍ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്. പക്ഷെ അതിനു ശേഷം ഒന്ന് പോലും ഞാന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരോപണ വിധേയനായ ഈ നടനൊപ്പം ഞാനും സിനിമ ചെയ്തിട്ടുളളതാണ്. ഒരിക്കല്‍ പോലും അദ്ദേഹത്തെക്കുറിച്ച് മോശമായി ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. എനിക്കിത് എന്‍റെ കൂട്ടുകാരെ അറിയിക്കണം എന്ന് തോന്നി. ജ്യോതി കൃഷ്ണ വ്യക്തമാക്കുന്നു.
ഇത്തരം വാര്‍ത്തയുണ്ടാക്കുന്നവര്‍ വല്ല പണിയും ചെയ്തു ജീവിക്കൂ എന്നും നടി പരിഹാസരൂപേണ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button