
സന്തോഷ് പണ്ഡിറ്റ് നായകനായി അഭിനയിക്കുന്ന ബഹുഭാഷാ ചിത്രത്തില്‍ അതിഥിവേഷത്തില്‍ ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരവും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായികമാര്‍ സോണി അഗര്‍വാളും, ലീന കപൂറുമാണ്. ‘അഹല്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ പുറത്തിറങ്ങും.
Post Your Comments