BollywoodGeneralNEWS

മറാത്തി മാത്രമാണ് അവള്‍ക്കറിയാവുന്നത്; മകളെക്കുറിച്ച് സണ്ണി ലിയോണ്‍

ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും ചേര്‍ന്ന് രണ്ടു വയസ്സുള്ള നിഷ എന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ദത്തെടുത്തിരുന്നു. കുഞ്ഞിനെ ദത്തെടുക്കാനുള്ള ഇവരുടെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് രണ്ടു വയസ്സുകാരി നിഷയെ ഇവര്‍ കണ്ടെത്തിയത് .

ഞങ്ങള്‍ നിഷയെയല്ല, നിഷ ഞങ്ങളെയാണ് അച്ഛനമ്മമാരായി തെരഞ്ഞെടുക്കുന്നതെന്നായിരുന്നു സണ്ണി ലിയോണിന്റെ പ്രതികരണം.

രണ്ടു വയസ്സ് മാത്രമാണ് അവളുടെ പ്രായം, ഞങ്ങളുടെ രീതിയക്ക് അനുസരിച്ച് നിഷയെ മാറ്റിയെടുക്കുക എന്നതാണ് ഇനിയുള്ള ശ്രമം. മറാത്തി മാത്രമാണ് അവള്‍ക്കു അറിയാവുന്നത്. ഞങ്ങള്‍ അവളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് സണ്ണി ലിയോണ്‍ പറയുന്നു.

സണ്ണി ലിയോണ്‍ കുട്ടിയെ ദത്തെടുത്തത് സമൂഹത്തിനു പ്രചോദനം നല്‍കുന്ന പ്രവൃത്തിയാണെന്നായിരുന്നു നടന്‍ വിവേക് ഒബ്രോയിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button