താരസംഘടനയായ അമ്മ നികുതി വെട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്റ് വിശദീകരണവുമായി രംഗത്തെത്തി. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ കാശും പിഴയും അടയ്ക്കുമെന്ന് ഇന്നസെന്റ് വ്യക്തമാക്കി. ഇത് ഇന്ന് നടന്ന സംഭവമല്ല, ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോള്‍ അമ്മ എന്ന സംഘടനയെ ക്രൂശിക്കുകയാണ്. എല്ലാവരും ഇല്ല , ഒന്ന് രണ്ടുപേര്‍. ഇവര്‍ ആരൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയാമെന്നും ഇന്നസെന്റ് പ്രതികരിച്ചു.
Post Your Comments