CinemaKollywoodNEWS

ഗൗതം കാര്‍ത്തിക്കുമായുള്ള വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രിയാ ആനന്ദ്‌

‘എസ്ര’ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയാ ആനന്ദ്‌. ഒരു ഘട്ടത്തില്‍ അഭിനയം നിര്‍ത്താനുള്ള തീരുമാനം എടുത്തിരുന്നതായി പ്രിയാ ആനന്ദ്‌ വെളിപ്പെടുത്തുന്നു. എന്നാല്‍ ‘കൂട്ടത്തില്‍ ഒരുത്തന്‍’ എന്ന ചിത്രത്തിന്‍റെ തിരക്കഥ വായിച്ചതോടെ തനിക്ക് ആ തീരുമാനം മാറ്റേണ്ടി വന്നതായും പ്രിയ പ്രതികരിച്ചു. ‘കൂട്ടത്തില്‍ ഒരുത്തന്‍’ എന്ന ചിത്രത്തിന്‍റെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം. നടന്‍ ഗൗതം കാര്‍ത്തിക്കുമായുള്ള വിവാഹ വാര്‍ത്തയെക്കുറിച്ചും പ്രിയ തുറന്നു പറഞ്ഞു. അത്തരമൊരു വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നയിരുന്നു നടിയുടെ പ്രതികരണം.

ഒദ്യോഗികപരമായും വ്യക്തിപരമായും ചില സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്.സിനിമ നിര്‍ത്തണമെന്ന തോന്നലുണ്ടായത് അപ്പോഴാണ്‌.ആ സമയത്താണ് കൂട്ടത്തില്‍ ഒരുവന്‍റെ തിരക്കഥ വായിക്കുന്നത്. തിരക്കഥ വായിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. പ്രിയ പറയുന്നു.
കുടുംബകഥയായ ‘കൂട്ടത്തില്‍ ഒരുത്തന്‍’ സംവിധാനം ചെയ്തിരിക്കുന്നത് ടിജെ ഗനവേലാണ്. അശോക്‌ സെല്‍വന്‍ നായകനായി എത്തുന്ന ചിത്രം അടുത്ത ആഴ്ച തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button