
മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമി എന്ന കമല്‍ ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ ആമിയില്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ ആമിയായി എത്തുന്ന ചിത്രം ഏറിയ പങ്കും ചിത്രീകരിച്ചത് മാധവിക്കുട്ടിയുടെ ജന്മസ്ഥലമായ പുന്നയൂര്‍ക്കുളത്തായിരുന്നു. അനൂപ് മേനോന്‍ തന്നെയാണ് തന്‍റെ കഥാപാത്രത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
Post Your Comments