![](/movie/wp-content/uploads/2017/07/amitabh-bachchan-family-759.jpg)
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് പിന്നാലെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് അജയ് ദേവ്ഗണിനും ബച്ചന് കുടുംബത്തിനും നോട്ടീസ് അയച്ചു. കഴിഞ്ഞ 13 വര്‍ഷത്തെ വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് ബച്ചന് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്, ഭാര്യ ജയ, അഭിഷേക് ബച്ചന്, െഎശ്വര്യറായ്, എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതേ ആവശ്യം അറിയിച്ചുകൊണ്ട് നടന് അജയ് ദേവ്ഗണിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെ വകുപ്പുകളുടെ ലംഘനത്തിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിെന്റ നോട്ടീസ്. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നതിെന്റ ഭാഗമായാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2004 മുതലുള്ള ഇവരുടെ ഇടപാടുകളാണ് പരിശോധിക്കുക.
നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിെന്റ ഒാഹരികള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റതിന് ഷാരൂഖാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡിലെ മറ്റ് മുന്‍നിര താരങ്ങളും ഇ.ഡിയുടെ നിരീക്ഷണത്തില്‍ വരുന്നത്.
Post Your Comments