
ബോളിവുഡില്‍ നിരവധി ഹിറ്റ് സിനിമകളില്‍ നായകനായി മികച്ച പ്രകടനം കാഴ്ചവച്ച ആളാണ് ഷാരൂഖ് ഖാന്. ബോളിവുഡിലെ ഈ കിംഗ് ഖാന് അഭിനയിക്കാന്‍ അറിയില്ലെന്ന് യുവനടിയുടെ വിമര്‍ശനം. അനുഷ്കാ ശര്‍മ്മയാണ് ഷാരൂഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
അനുഷ്കയുടെ ആദ്യ നായകനാണ് ഷാരൂഖ്. ഷാരുഖ് നായകനായ റബ് നേ ബനാ ദേ ജോഡി എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ശര്‍മ്മ സിനിമയിലേക്ക് എത്തുന്നത്. തനിക്ക് ഷാരുഖിനെ ഇഷ്ടമാണ്. ഷാരുഖ് ഒരു നല്ല മനുഷ്യനാണ്. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ഷാരുഖിനെ ഇഷ്ടമല്ലെന്നും അനുഷ്ക ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments