ശ്രീശാന്ത് നായകനാകുന്ന പുതിയ ചിത്രം ടീം ഫൈവിന്റെ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്ത്.
“ശ്രീശാന്ത് ബിജെപിക്കാരന് ആയതുകൊണ്ടാണോ ഇങ്ങനെയൊരു വിവേചനം എന്നറിയില്ല. പോസ്റ്ററൊട്ടിക്കുന്നവന് കോണ്‍ഗ്രസുകാരനോ,
ഇടതുപക്ഷക്കാരനോ ആയെന്നും വരാം. കൈയ്യില്‍ നിന്നും പണംമുടക്കി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ മാത്രമേയുള്ളൂ, വിളിച്ചു പറഞ്ഞിട്ടും ആരും പോസ്റ്റര്‍ ഒട്ടിക്കുന്നില്ല. സിനിമകള്‍ തകര്‍ക്കാനുള്ള ഗൂഡശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയമുണ്ട്. എറണാകുളത്ത് ഒരു സ്ഥലങ്ങളിലും പോസ്റ്ററില്ല”- നിര്‍മ്മാതാവ് രാജ് സക്കറിയ
Post Your Comments