
മലയാള സിനിമയിലെ താര രാജാവായി വിലസുന്ന മോഹന്‍ലാല്‍ ആരാധകരെ നിരാശരാക്കിയതില്‍ വീണ്ടും ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സമകാലിക വിഷയങ്ങളെ കുറിച്ച് തന്റെതായ അഭിപ്രായങ്ങള്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്ന നടനാണ് മോഹന്‍ലാല്‍. പലപ്പോഴും താരത്തിന്റെ ബ്ലോഗ് ചര്‍ച്ചയാവുകയും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പോയമാസം മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരുന്നില്ല. അതിന് താരം ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. ഇത്തവണയും ബ്ലോഗ് എഴുതാനാകാത്തതില് മോഹന്‍ലാല്‍ ആരാധകരോട് വീണ്ടും ക്ഷമ ചോദിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ്.
ബ്ലോഗ് എഴുതാന്‍ കഴിയാതിരുന്നതിന് ഞാന്‍ നിങ്ങളോട് വീണ്ടും ക്ഷമ ചോദിക്കുകയാണ്. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളില്‍ സമയം കിട്ടിയില്ലെന്നുമാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
Post Your Comments